തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശ്രദ്ധേയമായ പൊലീസ് സോഷ്യൽമീഡിയ സെല്ലിന് പുതിയ കേന്ദ്രം. പൊലീസ് ആസ്ഥാനത്തെ നവീകരിച്ച സോഷ്യൽ മീഡിയ സെല്ലിന്റെ ഉദ്ഘാടനം ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിർവഹിച്ചു. പുതിയ ആശയങ്ങൾ നിർമ്മിക്കുന്നതിനും ഷൂട്ട് ചെയ്‌ത് എഡിറ്റ് ചെയ്യുന്നതിനും ആവശ്യമായ ആധുനിക സജ്ജീകരണങ്ങളും സോഫ്ട്‌വെയർ സംവിധാനങ്ങളും നവീകരിച്ച സെല്ലിൽ ക്രമീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെൽ പുറത്തിറക്കിയ ടിക് ടോക് വീഡിയോയിൽ അഭിനയിച്ച അഞ്ച് കുട്ടികൾക്ക് ഡി.ജി.പി സ്‌മരണിക സമ്മാനിച്ചു. എ.ഡി.ജി.പിമാരായ ഡോ.ബി. സന്ധ്യ, മനോജ് എബ്രഹാം, ഐ.ജി എസ്. ശ്രീജിത്ത്, ഡി.ഐ.ജി സി. നാഗരാജു എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.