പൂവാർ: തിരുപുറം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിലെ ഇടവക തിരുനാൾ ഇന്ന് തുടങ്ങി ഡിസംബർ 9 ന് സമാപിക്കും. ഒന്നാം ദിവസമായ ഇന്ന് കുട്ടികളുടെ ദിനമാണ്. വൈകിട്ട് 5 ന് ബൈബിൾ പാരായണം, ജപമാല, ലാറ്റിനാ, നൊവേന, 6 ന് കൊടിയേറ്റ് (ഇടവക വികാരി വെരി റവ. മോൺ. ഡോ.ഡി.സെൽവരാജൻ) തുടർന്ന് നെയ്യാറ്റിൻകര മെത്രാൻ റൈറ്റ് റവ.ഡോ. വിൻസെന്റ് സാമുവൽ നയിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി. രണ്ടാം ദിവസം മുതൽ യുവജന, സമുദായ, കുടുംബ, മദ്ധ്യസ്ഥ,സീനിയർ സിറ്റിസൺ, വിദ്യാഭ്യാസ, തൊഴിലാളി, പ്രവാസി, തിരുനാൾ ദിനങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഈ ദിനങ്ങളിൽ വൈകിട്ട് 6 ന് ദിവ്യബലി, വചന പ്രഘോഷണം എന്നിവ ഉണ്ടായിരിക്കും. റവ.മോൺ.വി.പി.ജോസ്, റവ.ഫാ.ജോയി മുസോളിനി,വെരി റവ.ഫാ.വത്സലൻ ജോസ്, റവ.ഫാ.മാത്യു പനയ്ക്കൽ, റവ.ഡോ.നിക്സൻരാജ് ജെ. സേവ്യർ, റവ.ഫാ.ബിനു.റ്റി, റവ.ഫാ. കിരൺ രാജ്, റവ.ഫാ.സജിൻ തോമസ്, റവ.ഫാ.ബനഡിക്ട്, റവ.ഫാ.ജോയി മത്യാസ്, റവ.ഫാ. ഡെന്നിസ് കുമാർ .പി.എൻ, വെരി റവ.ഡോ.ജോസ് റാഫേൽ, റവ.ഫാ.സാബു വർഗീസ്, റവ.ഫാ.റോബിൻ സി.പീറ്റർ, റവ.ഫാ. ക്രിസ്റ്റിൻ, റവ. ഫാ.സി.റ്റി.രാജ്, റൈറ്റ് റവ.മോൺ.ജി. ക്രിസ്തുദാസ്, വെരി റവ.ഡോ. ക്രിസ്തുദാസ് തോംസൺ, റവ. ഡീക്കൻ ജിബിൻ രാജ് .ആർ.എൻ തുടങ്ങിയവർ ദിവ്യബലിക്കും വചന പ്രഘോഷണത്തിനും നേതൃത്വം നൽകും. 9-ാം ദിവസമായ ഡിസംബർ 7 ന് വൈകിട്ട് 7ന് തിരുസ്വരൂപ പ്രദക്ഷിണം. തിരുനാൾ ദിനത്തിൽ രാവിലെ 9.30ന് സമൂഹ ദിവ്യബലി, കൊടിയിറക്ക്, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് 7 ന് കോട്ടയം ദർശന അവതരിപ്പിക്കുന്ന 'ഇതാ മനുഷ്യൻ' എന്ന ബൈബിൾ നാടകം. 9 ന് വൈകിട്ട് 6.30ന് സംയുക്ത വാർഷികം. തുടർന്ന് വിവിധ കലാപരിപാടികളോടെ ഇടവക തിരുനാൾ സമാപിക്കും.