ചീരാണിക്കര: കറ്റ മണികണ്ഠമഠത്തിന്റെ ആഭിമുഖ്യത്തിൽ മണ്ഡലച്ചിറപ്പ് പൂജ ഉത്സവം ആരംഭിച്ചു. ശബരിമല ദർശനത്തിന് പോകുന്ന ഭക്തർക്ക് മാലയിടാനും കെട്ട് നിറയ്ക്കാനുമുള്ള സൗകര്യമുണ്ട്. മണ്ഡലകാല അവസാനംവരെ പൂജ തുടരും. പൂജ നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.