raju-t-mathew-54

കൊട്ടാരക്കര : നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് വ്യാപാരി മരിച്ചു. വാളകം പൊടിയാട്ടുവിള തോട്ടിൻകര പുത്തൻ വീട്ടിൽ പരേതനായ മാത്യുവിന്റെ മകൻ രാജു. ടി. മാത്യു (54) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിക്ക് വെട്ടിക്കവല ചിരട്ടക്കോണം പാലത്തിന് സമീപമായിരുന്നു അപകടം. കൊട്ടാരക്കരയിൽ ഒപ്റ്റിക്കൽ സ്ഥാപനം നടത്തുന്ന രാജു പതിവ് പോലെ കട പൂട്ടിയശേഷം ബൈക്കിൽ വീട്ടിലേക്ക് പോകും വഴി ചിരട്ട കോണം പാലത്തിന് സമീപം വെച്ച് നായ കുറുക്ക് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഗവ.ഐ. റ്റി. ഐയുടെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റു.
നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില വഷളായതിനെ തുടർന്ന് വെഞ്ഞാറമൂട്ടിലെ ഗോകുലം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് ട്രഷററായിരുന്നു . ഭാര്യ : സുജ, മക്കൾ : റിന്റു രാജു, റയിനോ രാജു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക്.