തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയായിട്ടുള്ള ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് എം. വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ ) നേമം നിയോജകമണ്ഡലം വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജി. ഭാസി അദ്ധ്യക്ഷനായി. സെക്രട്ടറി കെ. സുധീർ റിപ്പോർട്ടും ട്രഷറർ ചന്ദ്രോദയപണിക്കർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. കുറുപ്പ്, രാജൻ കുരുക്കൾ, ഡി. അരവിന്ദാക്ഷൻ, ജി. പരമേശ്വരൻ, കമ്പറ നാരായണൻ, വി. രാമചന്ദ്രൻ, വി. ബാലകൃഷ്‌ണൻ, തെങ്ങുംകോട് ശശി തുടങ്ങിയവർ സംസാരിച്ചു.