നെയ്യാറ്റിൻകര:എസ്.എൻ.ഡി.പി യോഗം മുള്ളറവിള ശാഖയിൽ നടന്ന വനിതാസംഘം രൂപീകരണ യോഗം നെയ്യാറ്റിൻകരയൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ഉല്ലാസ് അദ്ധ്യക്ഷതവഹിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷ ശിശുപാലൻ മുഖ്യപ്രഭാഷണം നടത്തി.വനിതാസംഘം യൂണിയൻ സെക്രട്ടറി ജയകുമാരി,ഗീതകുമാരി, ശാഖാ വൈസ് പ്രസിഡന്റ് ശശിധരൻ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി സത്യഭാമ (പ്രസിഡന്റ്),കുമാരി(വൈസ് പ്രസിഡന്റ്),രമ (സെക്രട്ടറി),ജയന്തി(ട്രഷറർ) എന്നിവരേയും കേന്ദ്രകമ്മിറ്റി അംഗഅംഗങ്ങളായി ബിന്ദു ,റീന ,ഇന്ദിര എന്നിവരും കമ്മറ്റി അംഗങ്ങളായി ഉഷ ,താര, സുധർമ്മ, സൗമ്യ എന്നിവരെയും തിരഞ്ഞെടുത്തു.ശാഖാസെക്രട്ടറി വിഷ്ണു.എം.എസ് സ്വാഗതവും സത്യഭാമ നന്ദിയും പറഞ്ഞു.