gk

1. കാരാട്ട് ഗോവിന്ദമേനോൻ ഏതു പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്?

ബ്രഹ്മാനന്ദ ശിവയോഗി

2. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴയായ മഞ്ചേശ്വരം പുഴയുടെ നീളം?

16 കി. മീറ്റർ

3. ഇന്ത്യയുടെ അറ്റോർണി ജനറൽ പദവിയിലെത്തിയ ഏക മലയാളി?

കെ.കെ. വേണുഗോപാൽ

4. സാംഖ്യ ദർശനത്തിന്റെ ഉപജ്ഞാതാവ്?

കപിലൻ

5. രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പദവി വഹിച്ച ഏക വ്യക്തി?

എൻ.ഡി. തിവാരി

6. 'അഗ്നിക്ഷേത്രം" ഏതു മതവി​ശ്വാസി​കളുടെ ആരാധനാലയമാണ്?

സൊറാസ്ട്രി​യൻ

7. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് സ്ഥാപിതമായ വർഷം ?

1899

8. രാജകുടുംബത്തിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

വി.പി. സിംഗ്

8. നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

9. ലോക ബാങ്ക് സ്ഥാപിതമായ വർഷം?

1945

10. 'മേഘച്ഛായ" എന്ന പേരിൽ കാളിദാസന്റെ മേഘസന്ദേശം വിവർത്തനം ചെയ്ത മലയാള കവി?

ജി. ശങ്കരക്കുറുപ്പ്

11. 'പാല" രാജവംശത്തിലെ ധർമപാല രാജാവ് സ്ഥാപിച്ച പ്രാചീന സർവകലാശാല?

വിക്രമശില

12. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രം?

രാജാ ഹരിശ്ചന്ദ്ര

13. 1919ൽ മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്ത ബാങ്ക്?

യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ

14. പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ നിലവിൽ വന്ന വർഷം?

1966

15. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സർവകലാശാല?

കൊൽക്കത്ത സർവകലാശാല

16. ഏറ്റവും കൂടുതലായി ദാനം ചെയ്യപ്പെടുന്ന മനുഷ്യ അവയവം?

കണ്ണ്

17. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്ന 'ഇന്നലത്തെ മഴ" എന്ന നോവൽ രചിച്ചത്?

എൻ. മോഹനൻ

18. ഫ്രാൻസിസ് മാർപ്പാപ്പയുടെ ജന്മരാജ്യം?

അർജന്റീന

19. റിപ്പബ്ളിക് ആരുടെ കൃതിയാണ്?

പ്ളേറ്റോ

20. വിനാഗിരി യുടെ ശാസ്ത്രീയനാമം?

അസെറ്റിക് ആസിഡ്.