ചിറയിൻകീഴ് :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ടീം ഓവറാൾ കരസ്ഥമാക്കി. 198 പോയിന്റോടെ ചിറയിൻകീഴ് ഒന്നാം സ്ഥാനവും 44 പോയിന്റോടെ കിഴുവിലം രണ്ടാം സ്ഥാനവും നേടി. ചിറയിൻകീഴ് ടീമിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ചേർന്ന് ട്രോഫി കൈമാറി.സമാപന സമ്മേളനം അഡ്വ.ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളായ മധു ഗോപിനാഥ്,വക്കം സജീവ് എന്നിവരും കായികമത്സര വിജയികൾക്കുള്ള സമ്മാനദാനം ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീനയും നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.ഫിറോസ് ലാൽ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,സി.പി.സുലേഖ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ,ഇളമ്പ ഉണ്ണികൃഷ്ണൻ,എസ്.സിന്ധു, ഗീതാ സുരേഷ്,പഞ്ചായത്തംഗങ്ങളായ പഞ്ചമം സുരേഷ്,ആർ.കെ.രാധാമണി,മോനി ശാർക്കര,ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ എസ്.ആർ.രാജീവ് തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.രമാഭായി അമ്മ സ്വാഗതവും ബ്ലോക്ക് ബി.ഡി.ഒ എൽ.ലെനിൻ നന്ദിയും പറഞ്ഞു.തുടർന്ന് എ.ഡി.എസ് അവതരിപ്പിച്ച തിരുവാതിരകളിയും ശാർക്കര ചൈതന്യയുടെ നാടകവും ചിറയിൻകീഴ് സുകു അവതരിപ്പിച്ച ഓട്ടൻതുള്ളലും ഉണ്ടായിരുന്നു.