മുടപുരം: മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ അഭിമുഖ്യത്തിൽ ജമാ അത്ത് അംഗമായ എം. റഹിം, സഹോദരൻ എം. നിയാസ് എന്നിവർ ചേർന്ന് നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം പള്ളി അങ്കണത്തിൽ വച്ച് നടന്നു.
പെരുങ്ങുഴി, കിഴക്കേകുന്നുവിളയിൽ അബ്ദുൽ സലാം രോഗിയും, ജന്മനാ വൈകല്യമുള്ളയാളുമാണ്. ഇദ്ദേഹത്തിന്റെ ഭാര്യ അന്ധയുമാണ്.
വളരെ ദുരിതത്തിൽ ബന്ധുവീട്ടിന്റെ വരാന്തയിലായിരുന്നു ഇവരുടെ താമസം.
ഇതറിഞ്ഞ ജമാ അത്ത് ഇമാം ആണ് ഇവരോട് ഇക്കാര്യം സൂചിപ്പിച്ചത്. ജമാഅത്ത് പ്രസിഡന്റ് എം. അലിയാരുകുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.റഹിം, എം.നിയാസ് എന്നിവരുടെ പിതാവ് മുഹമ്മദ് മുസ്തഫ താക്കോൽദാനം നിർവഹിച്ചു. ചീഫ് ഇമാം നാസറുദ്ദീൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.ആർ. നിസാർ, എ. മജ്നു, എ. റഹിം, എസ്.എച്ച്. സലിം തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്റെ അഭിമുഖ്യത്തിൽ ജമാ അത്ത് അംഗമായ എം. റഹിം, സഹോദരൻ എം. നിയാസ് എന്നിവർ ചേർന്ന് നിർദ്ധന കുടുംബമായ അബ്ദുൽ സലാം കുടുംബത്തിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ പള്ളി അങ്കണത്തിൽ വച്ച് മുഹമ്മദ് മുസ്തഫ കൈമാറുന്നു