തിരുവനന്തപുരം: ഭരണഘടനാ ആശയങ്ങൾ വിദ്യാർത്ഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഭരണഘടനയുടെ 70-ാം വാർഷികാഘോഷ പരിപാടി 'നൈതിക'ത്തിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം എസ്.ഇ.ആർ.ടി ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നിർവഹിച്ചു. ഭരണഘടന മൂല്യങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തി എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കാർട്ടൂൺ കാർഡുകളും ചിത്ര പോസ്റ്ററുകളും ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ പ്രകാശനം ചെയ്തു. പോസ്റ്ററുകൾ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സർവശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടിക്കൃഷ്ണൻ, കരിക്കുലം ഹെഡ് രവീന്ദ്രൻ നായർ, അഞ്ജന വി.ആർ. ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.