school

കിളിമാനൂർ: കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 3 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ബഹുനില മന്ദിര ശിലാസ്ഥാപനവും ,ആറ്റിങ്ങൽ നിയോജക മണ്ഡലം പൊതുവിദ്യാലയങ്ങൾ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ മോഹൻ നായർ,കെ.പ്രേമ ചന്ദ്രൻ എന്നിവരെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് സർഗവായന സമ്പൂർണ വായന ശേഖരിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത സ്കൂൾ ബസ് ഉദ്ഘാടനം നിർവഹിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ്.ജവാദ് പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് മെമ്പർ സനു,വാർഡ് മെമ്പർ ബീനാ വേണുഗോപാൽ,പി.ടി.എ വൈസ് പ്രസിഡന്റ് ജി.ഹരികൃഷ്ണൻ നായർ, എച്ച്.എം.എസ്.അജിത,എസ്.എം.സി ചെയർമാൻ യു.എസ്.സുജിത്ത്,എം.പി.ടി.എ പ്രസിഡന്റ് മിനി,പ്രിൻസിപ്പൽ എം.ജി.ബീനാകുമാരി ,സ്റ്റാഫ് സെക്രട്ടറി കെ.പി.നരേന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.