കിളിമാനൂർ:കേരള ലളിതകലാ അക്കാഡമിയുടെ 48-ാമത് സംസ്ഥാന ചിത്രശില്പകലാ പ്രദർശനവും പുരസ്‌കാര സമർപ്പണവും ഇന്ന് നടക്കും. കിളിമാനൂർ രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽ വൈകിട്ട് 3.30ന് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.രാധാകൃഷ്ണൻ, കെ.കെ.മാരാർ എന്നിവരെ ഫെലോഷിപ്പ് നൽകി ആദരിക്കും. അഹല്യ .എ.എസ്, ചിത്ര .ഇ.ജി, ജലജ .പി.എസ്, ജയേഷ് .കെ.കെ, വിനോദ് അമ്പലത്തറ എന്നിവർക്ക് സംസ്ഥാന ചിത്ര, ശില്പകല പുരസ്‌കാരങ്ങൾ നൽകും. ഓണറബിൾ മെൻഷൻ പുരസ്‌കാരം ടി.എസ്.പ്രസാദ്, രഞ്ചിത്ത് .ഐ.പി, സചിന്ദ്രൻ .കെ, സജീഷ് .പി.എ, സിബിന .എൻ.എം എന്നിവർക്കും വി.ശങ്കരമേനോൻ എൻഡോവ്‌മെന്റ് സ്വർണ മെഡൽ എസ്.അഭിരാഗിനും,വിജയരാഘവൻ എൻഡോവ്‌മെന്റ് സ്വർണ മെഡൽ എൻ.വി.ദ്രുവരാജിനും, കലാവിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം അശ്വതി .ടി.എസ്, ആതിര കെ.അനു,
വിഷ്ണു.കെ.പി, ശ്രീലക്ഷ്മി.കെ.എസ്, സുധീഷ .വി എന്നിവർക്കും സമ്മാനിക്കും.അടൂർ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, വാസ്തുശില്പി ടി.എം.സിറിയക്, ബിജു രാമവർമ്മ, ലളിതകലാ അക്കാഡമി സെക്രട്ടറി പി.വി.ബാലൻ, അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിക്കും.