വെഞ്ഞാറമൂട്: ബി.പി.സി എൽ, കണ്ടയ്നർ കോർപ്പറേഷൻ, ഷിപ്പിംഗ് കോർപ്പറേഷൻ ഉൾപ്പെടെ രാജ്യത്തെ 5 പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന മോദി ഗവൺമെന്റിന്റെ ജനദ്രോഹ നയത്തിനെതിരെ എ.ഐ.വൈ.എഫ് വെഞ്ഞാറമൂട് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ.എസ്. ജയൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ജി.എൽ. അജിഷ് അദ്ധ്യക്ഷനായിരുന്നു. എ.ഐ.വൈ.എഫ് നേതാക്കളായ ബൈജു ആറാംതാനം, രതീഷ് വല്ലൂർ, ഷൈനീഷ്, ബിലാൽ എന്നിവർ സംസാരിച്ചു. അഡ്വ. നിസാർ, ദീപു, താഹ.ടി, രാജേഷ്, ഹരി, രാഹുൽ ബി.ആർ, ശ്യാം മോഹൻ, തേജസ്, സന്തോഷ് പന്നിയൂർ, സിദ്ധിഖ് നേതൃത്വം നൽകി.