v

കടയ്ക്കാവൂർ: കടലോര ജാഗ്രത സമിതിയുടെയും അഞ്ചുതെങ്ങ് ജനമൈത്രി പൊലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ഫെറോന വികാരി ഫാ. ജോസഫ് ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ബേബി.പി.വി,​ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം,​ അഞ്ചുതെങ്ങ് പൊലീസ് ഇൻസ്‌പെക്ടർ ചന്ദ്രദാസ്,​ വർക്കല ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ബൈജു,​ ജാഗ്രതസമിതി അംഗം വർഗീസ് എന്നിവർ സംസാരിച്ചു. വർക്കല ആയുർവേദ ആശുപതിയിലെ ഡോ. എസ്. അശ്വതി, ഡോ. സി.ജി. ശ്രീരഞ്ജിനി, ഡോ. മഞ്ജുഷ മോഹൻ, ഡോ. രേഷ്മ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.