ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയിൽ പൊതുസ്ഥലത്ത് മാലിന്യം,പ്ലാസ്റ്റിക്,മലിനജലം തുടങ്ങിയവ നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സ്ക്വാഡ് രൂപീകരിച്ചു.പൊതുനിരത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നവർക്ക് 10000 രൂപ മുതൽ 25000 രൂപ വരെ പിഴ ഈടാക്കും.