building

കിളിമാനൂർ :കിളിമാനൂർ ടൗൺ യു.പി.എസിൽ ഒരു കോടിയിൽ പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 1.75 കോടിയിൽ നിർമ്മാണം ആരംഭിക്കാൻ പോകുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ബി.സത്യൻ എ.എൽ.എ നിർവഹിച്ചു.പഴയകുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് ,ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത,ബ്ലോക്ക് മെമ്പർ യഹീയാ,പഞ്ചായത്ത് അംഗങ്ങളായ 'ധരളിക,പി.ലാലി; ഷിബു,യു.എസ്.സുജിത്ത്,പി.ടി.എ പ്രസിഡന്റ്,സി.ദയാൽ - തുടങ്ങിയവർ സംസാരിച്ചു.