വക്കം: വക്കം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ കുന്നുവിള കോളനിയിലേക്കുള്ള നടപ്പാത നിർമ്മാണം ഇഴയുന്നു. വഴിയിലെ പടികൾ ഇടിച്ച് കോൺക്രീറ്റ് നടപ്പാത നിർമ്മിക്കുന്നതിന് 2.56 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് അനുവദിച്ചത്. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള ഇടറോഡിൽ 25 ൽ പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ ഒരാളുടെ എതിർപ്പ് മൂലം പണികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വാർഡ് മെമ്പർ അടക്കമുള്ള ബന്ധപ്പെട്ടവരുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാർച്ചിന് മുൻപ് പണികൾ പൂർത്തിയായില്ലെങ്കിൽ തുക ലാപ്സാകുമെന്നും പറയുന്നു