ആറ്റിങ്ങൽ: പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ആറ്റിങ്ങൽ നഗരസഭയിലെ പൊതു വിദ്യാലയങ്ങളിലെ ശോച്യാവസ്ഥ പരിഹരിക്കണ മെന്നും ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടം പൊളിച്ചു മാറ്റണമെന്നും പൊളിഞ്ഞു കിടക്കുന്ന ചുറ്റുമതിൽ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹിഷ്കരണം. എം. അനിൽകുമാർ, എസ്.കെ. പ്രിൻസ് രാജ്, ആർ.എസ്. പ്രശാന്ത്, ഗീതാകുമാരി, ശോഭന കുമാരി എന്നിവരാണ് കൗൺസിൽ ബഹിഷ്കരിച്ചത്.