ആറ്റിങ്ങൽ :ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കൂത്തുപറമ്പ് ദിനാചരണം മുൻ എം.പി ഡോ. എ. സമ്പത്ത് ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എം.ബി.ദിനേശ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.അനൂപ് സ്വാഗതവും ബ്ലോക്ക് ട്രഷറർ സി.ജി.വിഷ്ണു ചന്ദ്രൻ നന്ദിയും പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു,സി.പി എം ഏര്യാസെക്രട്ടറി അഡ്വ.എസ്. ലെനിൻ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി. സുജ എന്നിവർ സംസാരിച്ചു.ആറ്റിങ്ങൽ ഐ.ടി.ഐ ജംഗ്ഷനിൽ നിന്നാരംഭിച്ച യുവജന റാലി കച്ചേരി ജംഗ്ഷനിൽ സമാപിച്ചു.