വർക്കല:പൊതുജനങ്ങളുടെ സൗകര്യാർത്ഥം സർക്കാർ സേവനങ്ങൾ സമീപത്തെത്തിക്കുക എന്ന നയത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ വർക്കല താലൂക്ക് ഓഫീസിൽ കളക്ടർ കെ.ഗോപാലകൃഷ്ണൻ ക്യാമ്പ് സിറ്റിംഗ് നടത്തി.അഡ്വ.വി.ജോയി എം.എൽ.എ,ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടർ ജോൺ.വി. സാമുവൽ,സുജാതാ വർഗീസ്,സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ വിജയ,വർക്കല തഹശീൽദാർ വിനോദ് രാജ്,വില്ലേജ് ഓഫീസർമാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.കാഴ്ച പരിമിതിക്കാർക്കുളള നാഗേഷ് ട്രോഫി ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ടീമിന്റെ ക്യാപ്റ്റനായി മികച്ച പ്രകടനം നടത്തിയ വർക്കല താലൂക്ക് ഓഫീസിലെ ജിവനക്കാരൻ മനീഷിനെ കളക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു.