വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ 2019 - 20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സ്പീച്ച് ബിഹേവിയർ ഒക്കുപേഷൻ തെറാപ്പി പദ്ധതി നടത്തിപ്പിനായി ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ 28ന് വൈകിട്ട് 3 വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.