വെള്ളറട: അമ്പൂരി - കൂതാളി - തേക്കുപാറ റൂട്ടിൽ കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും രാവിലെ 8.30നുള്ള ബസ് മിക്കദിവസങ്ങളിലും സർവീസ് നടത്തുന്നില്ലെന്ന് പരാതി. ഇതിനാൽ ഈ ബസിനെ ആശ്രയിച്ചിരുന്ന സ്കൂൾ - കോളേജ് വിദ്യാർത്ഥികളടക്കം ഏറെ ബുദ്ധിമുട്ടുകയാണ്. ബസ് സർവീസ് മുടക്കം കൂടാതെ നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കൂതാളി ടൗൺ കമ്മിറ്റി പ്രസിഡന്റ് സുധീഷ് എ.ടി.ഒക്ക് നിവേദനം നൽകി.