block

കിളിമാനൂർ : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർമാരായ ബേബി സുധ, പി.ആർ. രാജീവ്, എൽ. ശാലിനി, മെമ്പർമാരായ ജി. ഹരികൃഷ്ണൻ നായർ, എസ്. യഹിയ, മാലതി അമ്മ, സെക്രട്ടറി ശ്രീജാ റാണി എന്നിവർ സംസാരിച്ചു. ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മടവൂർ പഞ്ചായത്തിനും മറ്റ് വിജയികൾക്കും എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു.