കിളിമാനൂർ : റബ്ബർ ടാപ്പിംഗ് തൊഴിലാളി റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ .കല്ലറ മിതൃമ്മല തേക്കിൻ പാറ ദീപ ഭവനിൽ മോഹനൻ (53) ആണ് മരിച്ചത്.നഗരൂരിന് സമീപം മാടപ്പാട് മല വിളയിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. ടാപ്പിംഗ് ജോലിക്കായി ബൈക്കിൽ വരുമ്പോൾ കൊടും വളവിൽ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം ഉണ്ടായതാവാമെന്ന് പൊലിസ് പറയുന്നു. അപകടത്തെ തുടർന്ന് പുരയിടത്തിലെ പാറയിൽ മോഹനന്റെ തല ഇടിച്ചതിന്റെ ലക്ഷണമുണ്ട്.ഭാര്യ: മഞ്ജു, മക്കൾ: ദീപു, ദീപ.