ചേരപ്പള്ളി : പൊട്ടൻചിറ ദയ കുടുംബശ്രീയുടെ രണ്ടാം വാർഷികം ആഘോഷിച്ചു. കുടുംബശ്രീ പ്രസിഡന്റ് ജെ.എസ്. പ്രിയ അദ്ധ്യക്ഷയായി. ആര്യനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺ ചേരപ്പള്ളി സുനിത കുമാരി ഉദ്ഘാടനം ചെയ്തു. കിഴക്കേക്കര ഷീജ, ചേരപ്പള്ളി ബൽസാൾ, ചേരപ്പള്ളി കുമാരി, കുടുംബശ്രീ സെക്രട്ടറി ആര്യ. എൽ, ബിന്ദു എന്നിവർ സംസാരിച്ചു.