ചേരപ്പള്ളി : ഇറവൂർ ധനശ്രീ കുടുംബശ്രീ വാർഷികം കുടുംബശ്രീ പ്രസിഡന്റ് ശ്യാമളയുടെ അദ്ധ്യക്ഷതയിൽ ഇറവൂർ വാർഡ് മെമ്പർ ബി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ സെക്രട്ടറി ശ്രീകല വരവു ചെലവു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.വെള്ളനാട് ബ്ളോക്ക് മെമ്പർ ഇറവൂർ പ്രസന്നകുമാരി, എ.ഡി.എസ് ചെയർ പേഴ്സൺ ജഗദമ്മ, വൈസ് ചെയർ പേഴ്സൺ ഇറവൂർ തുളസി, എ.ഡി.എസ് അംഗങ്ങളായ ഗിരിജ, രമ്യ, ഇന്റേണൽ ഓഡിറ്റർ അനില എന്നിവർ സംസാരിച്ചു.