ചേരപ്പള്ളി :പാറമുക്ക് പെന്തക്കോസ്തു ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 8 വരെ പാറമുക്ക് പെന്തക്കോസ്തു ദൈവസഭാ ഗ്രൗണ്ടിൽ ജീവ സന്ദേശം നടത്തും.വൈകിട്ട് 6 മുതൽ 9.30 വരെ നടത്തുന്ന യോഗത്തിൽ പാസ്റ്റർ തുളസീധരൻ,പാസ്റ്റർ രതീഷ് എബ്രഹാം,പാസ്റ്റർ ജയിംസ് എം.പോൾ എന്നിവ ദൈവവചനം പ്രസംഗിക്കും.തിരുവനന്തപുരം ഡിസ്ട്രിക്ട് പാസ്റ്റർ ടി.ദേവദാസ് ഉദ്ഘാടനം ചെയ്യും. 8ന് വൈകിട്ട് 6ന് കുറ്റിച്ചൽ വിദ്യ മിസ്‌പാ ഗോസ്‌പൽ ടീമിന്റെ മ്യൂസിക്ക്നൈറ്റും എല്ലാ ദിവസവും ഗാനശുശ്രൂഷയും ഉണ്ടാകും.