ആറ്റിങ്ങൽ: സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയിലം മൈവള്ളി ഏല തട്ടാൻ വിളാകത്തുവീട്ടിൽ മണികണ്ഠൻ എന്ന രവീന്ദ്രൻ നായരെ (55) ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തു. അയിലം സ്‌കൂളിന് സമീപത്ത് സ്ഥിരമായി നിൽക്കാറുള്ള ഇയാൾ വിദ്യാർത്ഥിനികൾക്ക് മിഠായി വാങ്ങി നൽകുക പതിവായിരുന്നു. കഴിഞ്ഞ ദിവസം മിഠായി നൽകി പ്രലോഭിപ്പിച്ച ശേഷം ഇയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥിനി സംഭവം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിലാണ് അറസ്റ്റ്. പോക്സോ കേസ് ചുമത്തി പ്രതിയെ റിമാൻഡ് ചെയ്‌തതായി എസ്.ഐ സനൂജ് പറഞ്ഞു.