മലയിൻകീഴ് : പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ പ്രതിഭകൾക്കൊപ്പം പരിപാടിയിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഡോ. വി. മോഹനൻനായർ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളും ബാല്യത്തിലെടുക്കേണ്ട മുൻകരുതലുകൾ എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസെടുത്തു. ആരോഗ്യം നിലനിറുത്തുന്നതിന് വേണ്ട പ്രധാന ഘടകങ്ങളായ ആഹാരക്രമങ്ങൾ, ബാല്യ-കൗമാരത്തിൽ ശീലിക്കേണ്ട ജീവിതക്രമങ്ങൾ എന്നിവയെ സംബന്ധിച്ച് മോഹനൻനായർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. സ്കൂൾ മാനേജർ ആനന്ദ് കണ്ണശയുടെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീദേവി, പ്രോഗ്രാം കൺവീനർ അനു എന്നിവർ സംസാരിച്ചു