കിളിമാനൂർ:ഡിസംബർ 1, 2, 4 തീയതികളിൽ കിളിമാനൂരിൽ നടക്കുന്ന കേരളാ കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ അനുബന്ധപരിപാടികളുടെ ഭാഗമായി ഇന്ന് കാർഷിക ചരിത്രസെമിനാർ നടക്കും. ഇന്ന് വൈകിട്ട് 4 മുതൽ കിളിമാനൂർ രാജാരവിവർമ്മാ ആർട്ട് ഗ്യാലറിയിൽ സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.പ്രൊഫ.വി. കാർത്തികേയൻ നായർ വിഷയാവതരണം നടത്തും.