പൂവാർ: കനറാ ബാങ്ക് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി അരുമാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കനറാ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടത്തി. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന, പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എം.എസ്. മുരളീ മനോഹർ, ശാഖാ മാനേജർ ശ്രീനാഥ് ആർ.പി, എം.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സജിത്ത് കുമാർ, ഹെഡ്മിസ്ട്രസ് സി.ജെ. ഭവ, പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. വിജിലൻസ് അവബോധന വാരാചരണത്തിന്റെ ഭാഗമായി നടന്ന പ്രശ്നോത്തരിയിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി. തുടർന്ന് സിവിൽ സർവീസിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ടി.പി. ശ്രീനിവാസൻ ക്ലാസെടുത്തു.