കാട്ടാക്കട:ഇലക്ട്രിക്ക് ലൈനിൽ വീണ മരക്കൊമ്പ് ജീവനക്കാർ നീക്കുന്നതിനിടെ മരക്കൊമ്പ് വന്നിടിച്ച് വൃദ്ധൻ മരിച്ചു. കോട്ടൂർ ഉത്തരംകോട് കുരുവിക്കോണം വീട്ടിൽ ജോഷ്വാ(85) യാണ് മരിച്ചത്. കോട്ടൂർ മലവിള ചപ്പാത്തിൽ ചൊവ്വാഴ്ചഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. മരക്കൊമ്പ് ജീവനക്കാർ ചേർന്ന് കയർ ഉപയോഗിച്ച് വലിച്ചു നീക്കുകയായിരുന്നു.മുന്നറിയിപ്പ് അവഗണിച്ച് വിറകെടുക്കാനായി ജോഷ്വാ കയറിയപ്പോൾ തെന്നിവന്ന മരക്കൊമ്പ് വന്നിടിച്ചാണ് അപകടമെന്ന് നെയ്യാർഡാം പൊലീസ് പറഞ്ഞു. ഭാര്യ:പരേതയായ കമലമ്മ.മക്കൾ:ലൂയിസ്,പ്രസന്ന, അനിത,പരേതനായ ബാബു.മരുമക്കൾ:ചന്ദ്രൻ,സുരേന്ദ്രൻ.