aiyf

കാട്ടാക്കട: കേന്ദ്ര സർക്കാർ ലാഭത്തിലിരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നയി വിൽക്കുന്നതിനെതിരെ എ.ഐ.വൈ.എഫ് കാട്ടാക്കട ജി.എസ്.ടി. ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് എ.ആൽബർട്ട് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മണ്ഡലം പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി, സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കൃഷ്ണപ്രശാന്ത്, സി.പി.ഐ കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ രജിത് കൊറ്റംപ്പളളി, നിഷാ രാജേന്ദ്രൻ, മണിക്കുട്ടൻ, വിഷ്ണു, അഖിൽ, രാജേഷ്, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.