school

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ളിക് സ്‌കൂളിലെ ശാസ്ത്രമേളയുടെ ഉദ്ഘാടനം വി.എസ്.എസ്.സി റിട്ട. ഗ്രൂപ്പ് ഡയറക്ടർ ഡോ.എ.ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. എസ്.എൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വി. രത്നാകരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ പി.കെ. ശ്രീകല, വൈസ് പ്രിൻസിപ്പൽ അനുജ .കെ.എൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ ഹെഡ് ഗേൾ ബ്ളെസി സിയോണ .ജി.എൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ജ്യോതിഷ് ലക്ഷ്‌മി .സി.പി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ തെരുവുനാടകവും മൂകാഭിനയവും അരങ്ങേറി.