muhammad-sanooj

പാലോട്: കൊച്ചുവിള താന്നിമൂട് സുമയ്യ മൻസിലിൽ മുഹമ്മദ് സനൂജ് (24) പഞ്ചാബിലെ ഭട്ടിൻഡ പട്ടാള ക്യാമ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.രണ്ടു മാസം മുൻപാണ് ഇദ്ദേഹം വിവാഹിതനായത്.മികച്ച അത് ലറ്റായ മുഹമ്മദ് സനൂജ് ഡൽഹിയിൽ നടന്ന പട്ടാള ഉദ്യോഗസ്ഥരുടെ മീറ്റിൽ 1500 മീറ്റർ ഓട്ടത്തിന് റെക്കാഡ് വിജയം നേടിയിരുന്നു . അൽസിയയാണ് ഭാര്യ. പെരിങ്ങമ്മല ജംങ്ഷനിലെ ആട്ടോ ഡ്രൈവറായ ഷാജഹാനാണ് പിതാവ്.ലൈലാബീവി മാതാവും സുമയ്യ സഹോദരിയുമാണ്. മൃതദേഹം ഇന്നോ നാളയോ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.