kerala-uni
kerala uni

ടൈംടേബിൾ

നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/റഗുലർ - ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആന്റ് ടൂറിസം) (2014 സ്കീം) പരീക്ഷയുടെ പ്രോജക്ട്/വൈവ ഡിസംബർ 3 ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ളീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷ മാറ്റി

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 3, 5 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം (എസ്.ഡി.ഇ 2017 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം ഡിസംബർ 13, 19 തീയതികളിലേക്ക് മാറ്റി.

പരീക്ഷാ ഫീസ്

ഒന്നാം സെമസ്റ്റർ പി.ജി മേഴ്സി ചാൻസ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ 30 വരെയും പിഴയോടെ ഡിസംബർ 4 വരെയും ഫീസടയ്ക്കാം.

ഇന്റേണൽ മാർക്ക്

വിദൂര വിദ്യാഭ്യാസ വിഭാഗം (2017 - 18 ബാച്ച്) മൂന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, മൂന്നും നാലും സെമസ്റ്റർ എം.എ ഇംഗ്ളീഷ്, മലയാളം, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ളിക് അഡ്മിനിസ്ട്രേഷൻ, ഹിന്ദി, എം.എസ്‌സി മാത്തമാറ്റിക്സ് കോഴ്സുകളുടെ ഇന്റേണൽ മാർക്ക് എസ്.ഡി.ഇ സ്റ്റുഡന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഉള്ളവർ അഞ്ച് ദിവസത്തിനകം അതത് കോ - ഓർഡിനേറ്ററുമായി ബന്ധപ്പെടുക.

ടൈംടേബിൾ- തിരുത്ത്

16 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) ഡിഗ്രി സപ്ളിമെന്ററിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ഇലക്ടീവ് III (എഫ്) അഡ്വാൻസ്ഡ് മൈക്രോ പ്രോസസേഴ്സ് എന്ന പരീക്ഷ ഡിസംബർ 18 ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. ഡിസംബർ 12 ലെ പരീക്ഷയ്ക്ക് മാറ്റമില്ല.