തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസവുമായി സഹകരിച്ച് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്‌സിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് മന്ത്രി എ. കെ. ബാലൻ നിർവഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രസ് അക്കാഡമി മുൻ ചെയർമാൻ തോമസ് ജേക്കബ്, വാർഡ് കൗൺസിലർ ജയലക്ഷ്മി, പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ, പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം ഡയറക്ടർ ഋഷി കെ. മനോജ് എന്നിവർ സംസാരിക്കും.