ksspa

വെള്ളനാട്:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വെള്ളനാട് മണ്ഡലം വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. കെ.ശിവദാസൻപിള്ള അദ്ധ്യക്ഷത വഹിച്ചു. തകിടിപുറം ഗംഗാധരൻ, എസ്.വി.ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോതിഷ് കുമാർ, അസോസിയേഷൻ മണ്ഡലം സെക്രട്ടറി എൻ.ബാലചന്ദ്രമേനോൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽ.സത്യദാസ്, കെ.ജി.രവീന്ദ്രൻ നായർ, കെ.പി.മോഹനകുമാർ, പി.ചന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.ശിവദാസൻ പിള്ള (പ്രസിഡന്റ്), ക്രിസ്തുദാസ്, വെള്ളനാട് സുകുമാരൻ (വൈസ് പ്രസിഡന്റുമാർ), കെ.പി.മോഹനകുമാർ (സെക്രട്ടറി), സെൽവരാജ്, രാജേശ്വരി അമ്മ (ജോയിന്റ് സെക്രട്ടറിമാർ), പി.ചന്ദ്രരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.