ആര്യനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുതുക്കുളങ്ങര തെരുവു സ്വദേശി വൈശാഖ് (20) അറസ്റ്റിലായി. പ്രതി ഒരു വർഷമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥിനിയുടെ ചിത്രം നവ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ആണ് രക്ഷിതാക്കൾ പരാതി നൽകിയത്. തുടർന്ന് ആര്യനാട് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.