നെടുമങ്ങാട് :നെടുമങ്ങാട് ഗവണ്മെന്റ് കോളേജ് മലയാള വിഭാഗം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ `സമകാലിക മലയാള സാഹിത്യ വിമർശനം" എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാറിനു തുടക്കമായി.വയലാർ അവാർഡ് ജേതാവ് വി.ജെ ജയിംസ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ജി.എസ് താര അദ്ധ്യക്ഷത വഹിച്ചു.ഡോ.എൽ അലക്സ് സ്വാഗതം പറഞ്ഞു.പ്രൊഫ.ഷാജി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.ആർ.എൻ അൻസർ,കോളേജ് യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.വി.ജെ.ജെയിംസിനെ കോളേജ് അധികൃതർ അനുമോദിച്ചു.സലീന.എസ് നന്ദി പറഞ്ഞു.`ദളിത് വിമർശനവും സമകാലിക വ്യവഹാരങ്ങളും'എന്ന വിഷയത്തിൽ ഡോ.ഒ.കെ.സന്തോഷും `സംസ്കാര പഠനം മലയാള സന്ദർഭങ്ങൾ'എന്ന വിഷയത്തിൽ പ്രൊഫ.കെ.ദയാനന്ദനും `സാഹിത്യ വിചാരവും പ്രത്യയ ശാസ്ത്രവും'എന്ന വിഷയത്തിൽ ഡോ.എം.എ.സിദ്ദീഖും പ്രഭാഷണം നടത്തി.സെമിനാർ പരമ്പര ഇന്ന് സമാപിക്കും.