നെടുമങ്ങാട് :നിയോജക മണ്ഡലത്തിലെ ഷെർലക്കോട് റോഡിൽ 11-ാം കല്ല് മുതൽ കുളവിക്കോണം വരെയുള്ള ഭാഗങ്ങളിൽ ബി.സി ചെയ്ത് നവീകരിക്കുന്നതിന് - 20 ലക്ഷം, വെമ്പായം- നെടുമങ്ങാട് റോഡിൽ മഴക്കാലത്ത് സ്ഥിരമായി തകരുന്ന താന്നിമൂട്, ഇരിഞ്ചയം, മേലെതേക്കട ഭാഗങ്ങളിൽ ഇന്റർലോക്ക് ചെയ്യുന്നതിന് - 25 ലക്ഷം, പഴയ രാജപാതയിൽ കല്ലമ്പാറ മുതൽ വാളിക്കോട് വരെയുള്ള ഭാഗം ബി.എം ആൻഡ് ബി.സി രീതിയിൽ പുനരുദ്ധരിക്കുന്നതിന് -1കോടി 25 ലക്ഷം, മോഹനപുരം - കല്ലൂർ റോഡിന്റെ നവീകരണത്തിന് -10 ലക്ഷം, വാവറമ്പലം - ശ്രീനാരായണപുരം റോഡ് നവീകരണത്തിന് -25ലക്ഷം, തിരുവള്ളൂർ - കാരമൂട് റോഡിന് - 25 ലക്ഷം, അമ്പലം - വേങ്ങോട് റോഡിന് -20 ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചതായും നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും സി.ദിവാകരൻ എം.എൽ.എ അറിയിച്ചു.