prathibha

കിളിമാനൂർ: 'വിദ്യാലയംപ്രതിഭകൾക്കൊപ്പം' എന്ന പരിപാടി മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മടവൂരിലെ കലാ, കായിക, ശാസ്ത്ര, സാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തിയ വ്യക്തിത്വങ്ങളെയാണ് കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം അവരുടെ വീടുകളിലെത്തി ആദരിച്ചത്. മടവൂർ പഞ്ചായത്തിൽ നിന്നും ആദ്യമായി ഡോക്ടറേറ്റ് നേടിയ ശാസ്ത്രകാരൻ ഡോ. വിജയകുമാർ, കവിയും സാഹിത്യകാരനുമായ മതിര ബാലചന്ദ്രൻ, സംസ്ഥാന പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വോളിബോൾ ടീം കോച്ചും കായിക പ്രതിഭയുമായ സുഗതൻ, പ്രശസ്ത കഥകളി ചെണ്ടമേള കലാകാരൻ കലാമണ്ഡലം മടവൂർ രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്.

ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി പ്രതിഭകളെ ആദരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ജി. ജയകൃഷ്ണൻ, അദ്ധ്യാപകരായ എം. തമീമുദ്ദീൻ, ഡോ. പി. പ്രദീപ്കുമാർ, ബിന്ദു. ഐ. ടി, ലതാ കുമാരി, മഞ്ജുഷ, പ്രസീത, വിനയ എന്നിവരും സ്കൂൾ പാർലമെന്റ് വിദ്യാർത്ഥി പ്രതിനിധികളും നേതൃത്വം നൽകി.