തിരുവനന്തപുരം: ഫ്ലാറ്റിനു മുകളിൽ നിന്നും പ്ലസ് ടു വിദ്യാർത്ഥി ചാടി മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി നിരഞ്ജനാണ് (17) മരിച്ചത്. പട്ടത്തെ ഒരു ഫ്ലാറ്റിലാണ് നിരഞ്ജനും കുടുംബവും താമസിക്കുന്നത്. രാവിലെ ഏഴരയോടെയാണ് സംഭവം. നാലാമത്തെ നിലയിലെ കിടപ്പുമുറിയിലെ ജനൽ വഴി താഴേക്ക് ചാടുകയായിരുന്നു. ഫ്ലാറ്റിന്റെ സുരക്ഷാ ജീവനക്കാരനാണ് അപകട വിവരം രക്ഷിതാക്കളെ അറിയിക്കുന്നത്. ഉടൻ തന്നെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് കേസെടുത്തു.