കറാച്ചി : ജോലി രാജിവയ്ക്കാൻ വിസമ്മതിച്ച മാദ്ധ്യമപ്രവർത്തകയായ യുവതിയെ ഭർത്താവ് വെടിവച്ച് കൊന്നു. പാകിസ്താനിലെ ഉറുദു പത്രത്തിലെ ജീവനക്കാരിയായ ഉറൂജ് ഇഖ്ബാൽ എന്ന ഇരുപത്തേഴുകാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിലാവർ അലിയെ പൊലീസ് അറസ്റ്റുചെയ്തു. സെൻട്രൽ ലാഹോറിലെ ഓഫീസിൽ ജോലിക്കെത്തിയ ഉറൂജിന്റെ തലയ്ക്ക് നേരെ ദിലാവർ അലി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ദിലാവറും മറ്റൊരു ഉറുദു പത്രത്തിലെ ജീവനക്കാരനായിരുന്നു. ഏഴ് മാസങ്ങൾക്ക് മുമ്പാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. കുറച്ചുനാളുകളായി ജോലിരാജിവയ്ക്കാൻ ഇയാൾ ആവശ്യപ്പെടുന്നുണ്ടായിരുന്നു.