paluvalli-road

പാലോട്: പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന ഓട്ടുപാലം, പച്ചമുടുംമ്പ്, പാലുവള്ളി തലയ്ക്കൽ റോഡ് നിർമ്മാണത്തിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. ഓട്ടുപാലം മുതൽ പാലു വള്ളി തലയ്ക്കൽ വരെ പ്രദേശവാസികൾ ഒറ്റക്കെട്ടായി റോഡ് വികസനത്തിനായ് സ്വന്തം സ്ഥലം വിട്ടു കൊടുത്തിരുന്നു. സ്വന്തമായി മതിലുകൾ പൊളിച്ചു മാറ്റി റോഡ് വികസനത്തെ സ്വീകരിച്ചവരും നിരവധിയാണ്. എന്നാൽ പ്രധാന റോഡായ പച്ച ഗവ. എൽ.പി.എസ് ജംങ്ഷൻ മുതൽ പയറ്റടി പാലം വരെയുള്ള റോഡ് വികസനത്തിന് ചിലർ തുരങ്കം വയ്ക്കുന്നതായാണ് പരാതി. റോഡ് വികസനത്തിനായുള്ള തീരുമാനം വന്നതിനു ശേഷം മതിൽ കെട്ടി ഉയർത്തിയവരാണ് അധികവും. 2018ൽ ആരംഭിച്ച റോഡ് പണിയിൽ മെറ്റലിംഗിന്റെ രണ്ട് പാളികളുടെ പണികൾ പോലും നാളിതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.