നെടുമങ്ങാട് : സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രമായ പയനിയർ ഫ്രണ്ട്സ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ഓഫീസ് അസിസ്റ്റന്റ്,എൽ.ഡി.സി,ഫയർമാൻ ഉദ്യോഗാർത്ഥികളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. ശനി,ഞായർ ദിവസങ്ങളിൽ നെടുമങ്ങാട് ടൗൺ എൽ.പി.എസിലാണ് ക്ലാസ്. പങ്കെടുക്കുന്നവർ 30ന് രാവിലെ 10ന് സ്കൂളിലെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ എസ്.ചന്ദ്രകുമാർ അറിയിച്ചു.ഫോൺ : 9447388081.