നെടുമങ്ങാട് : കുട്ടികളെ വിജയിക്കാൻ മാത്രമായി പഠിപ്പിച്ചാൽ അവർ പരാജയം നേരിടാനുള്ള ശേഷിയില്ലാത്തവരായി മാറുമെന്ന് മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ ചിന്തകനുമായ ഡോ.എം.ആർ യശോധരൻ പറഞ്ഞു.നെടുമങ്ങാട് ആർഷ ഇന്റർനാഷണൽ മോഡൽ സ്‌കൂൾ ഹോട്ടൽ സൂര്യയിൽ രക്ഷാകർത്താക്കൾക്കായി നടത്തിയ ബോധവത്കരണ സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.ജീവിതത്തിൽ പരാജയപ്പെടാതിരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്.അപരന് സുഖത്തിനായി വരണമെന്ന ശ്രീനാരായണ ഗുരുദേവന്റെ ഉദ്‌ബോധനം ഏറ്റവും പ്രായോഗികമായ മനശാസ്ത്രമാണെന്നും അതുൾക്കൊണ്ട് ജീവിതനേട്ടം കൈവരിക്കാൻ പരിശീലിപ്പിക്കുന്ന സംസ്കാരമാണ് രൂപപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.