ചിറയിൻകീഴ്:ആറ്റിങ്ങൽ പാലസ് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ - ലയൺസ് ഓപ്പർച്യൂണിറ്റി ഫോർ യൂത്ത് പരിപാടി ഇന്ന് രാവിലെ 10ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ എ.കെ. അബാസ് മുഖ്യാതിഥിയാകും.ലയൺസ് ഓപ്പ‌‌ർച്യൂണിറ്റി ഫോർ യൂത്ത് ഡിസ്ട്രിക്ട് ചെയർമാന്മാരായ എസ്.ജയകുമാർ, കെ.ജയചന്ദ്രൻ,എൻ.വിനയകുമാരൻ നായർ,എസ്.പ്രദീപ്,ആറ്റിങ്ങൽ പാലസ് ലയൺസ് ക്ലബ് പ്രസിഡന്റ് എസ്.ശിവരാജൻ, സെക്രട്ടറി കെ.ശശി, ട്രഷറർ ജി.വിശ്വകുമാർ അഡ്മിനിസ്ട്രേറ്റർ പള്ളിയറ ശശി തുടങ്ങിയവർ പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി ലയൺസ് ക്വസ്റ്റ്, സൈബർ സേഫ്റ്റി, പോസ്റ്റർ, എസ്സേ രചനാ മത്സരങ്ങൾ എന്നിവ നടക്കും.