കിളിമാനൂർ: പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പേടികുളം ഗവൺമെന്റ് എൽ.പി.സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടത്തിന്റെയും ഹൈടെക് ക്ലാസ് റൂമുകളുടെയും ഉദ്ഘാടനം 29 ന് നടക്കും. ബഹുനില കെട്ടിടം ഉദ്ഘാടനം ബി.സത്യൻ എം.എൽ.എയും, ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡി. സ്മിതയും നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.വത്സലകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ റഷീദ്, എ.ഇ.ഒ ബി. രാജു, ബി.പി.ഒ.സുരേഷ് ബാബു, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ. ജയകുമാർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബിനു മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുക്കും.