model

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മോഡൽ പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂളിൽ ബി. സത്യൻ എം.എൽ.എ.നിർവഹിച്ചു. ക്ഷീര മേഖലയിൽ കന്നുകാലി പരിപാലനം എന്ന വിഷയത്തിൽ ഡോ. കിരൺ കർഷക സെമിനാർ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബി. അരവിന്ദ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിൽ 5 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 12 ഗോട്ട് സാറ്റലൈറ്റ് യൂണിറ്റുകൾ, 15 കന്നുകുട്ടി വിതരണം, 200 സ്കൂൾ കുട്ടികൾക്ക് സ്കൂൾ പൗൾട്രി ക്ലബ് പ്രകാരം കോഴി കുഞ്ഞും തീറ്റയും വിതരണം എന്നിവയാണ് പദ്ധതികൾ. എൽ. ബിന്ദു, എസ്. ലിസി, ഡോ. നജീബ് ഖാൻ, എ. ബിന്ദു, എം. വേണുഗോപാലൻ നായർ, എസ്. ഷാജുമോൾ, കെ.രവി, ജെ. സജികുമാർ, ബി.എസ്. റജി, ബീനാ വേണുഗോപാൽ, എൻ .ലുബിത, എസ്. അനിത, കെ.എസ്. ലില്ലി കുട്ടി, കെ. ഇന്ദിര അമ്മ, ഡോ. ശാലു മോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ച ക്ഷീര കർഷകൻ, വനിതാ ക്ഷീര കർഷക, സമ്മിശ്ര കർഷകൻ, മുതിർന്ന ക്ഷീര കർഷകൻ എന്നിവരെ ആദരിച്ചു.